ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

By uthara .05 02 2019

imran-azhar

 

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 12 പോയിന്റ് സെന്‍സെക്സില്‍ നേട്ടത്തില്‍ 36595 ലും 3 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10915ലുമാണ് വ്യാപാരം നടക്കുന്നത് . ബിഎസ്‌ഇയിലെ 566 കമ്പനികൾ ഓഹരി നേട്ടത്തിലായപ്പോൾ 529 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്‌എം, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഗെയില്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ അതേസമയം ഭരതി എയര്‍ടെല്‍, വേദാന്ത, വിപ്രൊ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

OTHER SECTIONS