ലോജിസ്റ്റിക്സ് ടെക്നോളജി സ്റ്റാർട്ട് അപ് കമ്പനിയായ ക്വിഫെസ്ഴ്സിനെ ഏറ്റെടുത്ത് സിറ്റിക്സ് ലോജിസ്റ്റിക് സൊല്യൂഷൻസ്

ഇവർ ലക്ഷ്യമിടുന്നത്. നിലവിലുള്ള സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വിതരണ ശൃംഖലയിലെ മുന്നേറ്റം വഴിയുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും മികച്ച നേട്ടം കൈവരിക്കാനും ഈ ഏറ്റെടുക്കൽ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
Aswany mohan k
New Update
ലോജിസ്റ്റിക്സ് ടെക്നോളജി സ്റ്റാർട്ട് അപ് കമ്പനിയായ ക്വിഫെസ്ഴ്സിനെ ഏറ്റെടുത്ത് സിറ്റിക്സ് ലോജിസ്റ്റിക് സൊല്യൂഷൻസ്
 
കൊച്ചി: മേയ് 10, 2021 : ലോജിസ്റ്റിക്സ് മേഖലയിൽ നൂതനവും വൻമാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതുമായ സാങ്കേതികവിദ്യകൾ രൂപകല്പന ചെയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ക്വിഫെഴ്സിനെ ഏറ്റെടുത്ത് സിറ്റിക്സ് ലോജിസ്റ്റിക്‌ സൊല്യൂഷൻസ്.
 
 
ക്വിഫെഴ്സിന്റെ ഭൂരിഭാഗം ഓഹരികളും സിറ്റിക്സ് വാങ്ങും. ഇടപാടിലെ തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ആഗോള തലത്തിൽ തേർഡ് പാർട്ടി ലോജിസ്റ്റിക്സ് വിപണിയിൽ മുൻനിരയിൽ എത്താൻ ഇടപാടിലൂടെ സിറ്റിക്സിനു സാധിക്കും.
 
 
സൊലൂഷൻ അടിസ്ഥാനമായുള്ള സേവന ദാതാവിൽ നിന്നും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനദാതാവിലേക്കുള്ള മാറ്റം ആണ് ഇതിലൂടെ സിറ്റിക്സിനു കൈവരുന്നത്.
 
 
പ്രവർത്തന മേഖലയിലെ സിറ്റിക്സിന്റെ പ്രാഗൽഭ്യം ക്വിഫെഴ്സിന്റെ സാങ്കേതികവിദ്യയുമായി കൂടിച്ചേരുമ്പോൾ ഉന്നതനിലവാരത്തിലുള്ള സുതാര്യത, നിയന്ത്രണം, കുറഞ്ഞ പ്രവർത്തനച്ചെലവ് തുടങ്ങിയവയിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന സേവനം നൽകാനാകും.
 
 
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ ഉപദേശക സ്ഥാപനമായ ബാക്ക് വാട്ടർ ക്യാപിറ്റൽ അഡ്വൈസേഴ്‌സ് എൽ‌എൽ‌പിയും ബൊട്ടീക് ഇൻ‌വെസ്റ്റ്മെൻറ് ബാങ്കിംഗ് സ്ഥാപനമായ ഇൻ‌ഡസ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ആണ് ക്വിഫെഴ്‌സ് ഏറ്റെടുക്കുവാനായി സിറ്റിക്‌സിനു ഉപദേശം നൽകിയത്.
 
 
 
ഈ കൂടിച്ചേരലിലൂടെ ഇരു കമ്പനികളുടെയും വിൽപ്പന കൂട്ടാനും ഒരു സമഗ്രമായ പാക്കേജ് അവതരിപ്പിക്കാനും സാധിക്കും. സംയോജിതമായ പ്രവർത്തനത്തിലൂടെ കമ്പനിയുടെ വരുമാനം 20% വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
ഉൽപാദന കമ്പനികൾ, വിതരണ കമ്പനികൾ, ഇ - കോമേഴ്സ് സ്ഥാപനങ്ങൾ എന്നിവയാണ് ഇവർ ലക്ഷ്യമിടുന്നത്. നിലവിലുള്ള സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വിതരണ ശൃംഖലയിലെ മുന്നേറ്റം വഴിയുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും മികച്ച നേട്ടം കൈവരിക്കാനും ഈ ഏറ്റെടുക്കൽ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
സിംഗപ്പൂർ, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ക്വിഫെഴ്സ് പ്ലാറ്റ്ഫോം എത്തിക്കാനും സിറ്റിക്സ് പദ്ധതിയിടുന്നുണ്ട്.
 
 
sitics