ജീവനക്കാരുടെ ആരോഗ്യസംരക്ഷണം: മാതൃകയാക്കാം ഈ മലയാളിയുടെ കോര്‍പ്പറേറ്റ് പാഠങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ജോലി ചെയ്യുന്ന മേഖലയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍.

author-image
online desk
New Update
ജീവനക്കാരുടെ ആരോഗ്യസംരക്ഷണം: മാതൃകയാക്കാം ഈ മലയാളിയുടെ കോര്‍പ്പറേറ്റ് പാഠങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ജോലി ചെയ്യുന്ന മേഖലയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍. ജീവനക്കാരുടെ ശാരീരിക - മാനസിക ആരോഗ്യ സംരക്ഷണത്തിന് ഓരോ കമ്പനികളും നിരവധി പദ്ധതികളാണ് വര്‍ഷം തോറും നടപ്പാക്കുന്നത്. ഇത്തരം പദ്ധതികളില്‍ മാതൃകാപരമായ മാറ്റങ്ങള്‍ അവതരിപ്പിച്ച് ആഗോള ശ്രദ്ധ നേടുകയാണ് മലയാളി വ്യവസായി സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ മാത്രമല്ല, ഒരു പടി കൂടി കടന്ന് അവരുടെ മാതാപിതാക്കള്‍ക്കും ക്ഷേമം ഉറപ്പു വരുത്താനുള്ള പദ്ധതികളാണ് ഏരീസിനെ മറ്റു കോര്‍പ്പറേറ്റ് കമ്പനികള്‍ക്കിടയില്‍ വേറിട്ടു നിര്‍ത്തുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഏരീസ് ഗ്രൂപ്പ് ഇപ്പോള്‍ അവര്‍ക്കായി സൗജന്യ ചികില്‍സ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുകയാണ്.

ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോമിലാണ് ജീവനക്കാര്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും ഘട്ടം ഘട്ടമായി സൗജന്യ ആയുര്‍വേദ ചികില്‍സ സൗകര്യം ലഭ്യമാക്കുന്നത്. ജീവനക്കാരുടെയും, മാതാപിതാക്കളുടെയും ആരോഗ്യപരിപാലനവും, ഒപ്പം തൊഴില്‍രംഗത്തെ അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് സൗജന്യ ആയുര്‍വേദ ചികില്‍സ പദ്ധതിയെന്ന് ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ സോഹന്‍ റോയ് വ്യക്തമാക്കി. 7 ദിവസത്തെ പുനരുജ്ജീവന ആയുര്‍വ്വേദ പാക്കേജാണ് കമ്പനി നല്‍കുന്നത്.

ഇതിനു പുറമേ, എല്ലാ മാസവും നിര്‍ബന്ധമായുള്ള ആരോഗ്യ പരിശോധനയും ഏരീസ് ഗ്രൂപ്പില്‍ നടപ്പാക്കി വരുന്നു. ജീവിത ശൈലീ രോഗങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്താന്‍ വിവിധങ്ങളായ പരിശീലനങ്ങളും, ഭക്ഷണക്രമങ്ങളും ഏരീസിലുണ്ട്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള മിഡില്‍ ഈസ്റ്റിലെ ഏക കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. നേരത്തെ കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്ക് വീതിച്ചു നല്‍കിയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ഏരീസ് ഗ്രൂപ്പ്.

മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. 1998-ല്‍ സോഹന്‍ റോയ് തുടക്കമിട്ട ഏരീസ് ഗ്രൂപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേവല്‍ ആര്‍കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സിയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഏരീസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. 

 
മെഡിബിസ് ആയുര്‍ ഹോം
 
 
വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം. പരമ്പരാഗത ആയുര്‍വേദ ചികില്‍സാ രീതികള്‍ക്കൊപ്പം ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം ആയുര്‍വേദ ചികില്‍സ രംഗത്ത് വേറിട്ടതാകുന്നത്. 
 
 
എല്ലാ സൗകര്യങ്ങളുമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 25 റൂമുകള്‍ (ടെലിഫോണ്‍, ടിവി, വൈഫൈ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്യൂട്ട് റൂമുകള്‍), 24 മണിക്കൂറും കര്‍മ്മനിരതരായ , പ്രത്യേക പരിശീലനം സിദ്ധിച്ച ജീവനക്കാര്‍, വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം, ഹോംലി ഫുഡ്, യോഗ - മെഡിറ്റേഷന്‍, ആയുര്‍വേദിക് ട്രീറ്റ്മെന്റ്, മാനസിക- ശാരീരിക ഉല്ലാസത്തിനായി  പ്രത്യേക പരിപാടികള്‍, കൃത്യതയാര്‍ന്ന സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മെഡിബിസ് ആയുര്‍ ഹോം അതിഥികള്‍ക്കു ഉറപ്പു നല്‍കുന്നു.
sohan roy