സ്റ്റെര്‍ലിംഗ് ഹോളിഡെയ്സ് ഗുരുവായൂരില്‍ ഹോട്ടല്‍ തുറന്നു

By online desk.10 09 2019

imran-azhar

 

തൃശൂര്‍ : രാജ്യത്തെ പ്രമുഖ ഹോളിഡേ ബ്രാന്‍ണ്ടായ സ്റ്റെര്‍ലിംഗ് ഹോളിഡെയ്സ് ഗുരുവായൂരില്‍ ഹോട്ടല്‍ തുറന്നു. ഗുരുവായൂരില്‍ ഹോട്ടല്‍ തുറക്കുന്ന ആദ്യത്തെ ദേശീയ ഹോട്ടല്‍ ശൃംഖലയാണ് സ്റ്റെര്‍ലിംഗ് ഹോളിഡെയ്സ്.വരും മാസങ്ങളില്‍ രാജ്യത്താകെ ആറ് റിസോര്‍ട്ടകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ഗുരുവായൂരില്‍ ഹോട്ടല്‍ തുറന്നത്. ഭാഗവതാചാര്യന്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സ്റ്റെര്‍ലിംഗ് ഹോളിഡെയ്സ് സിഒഒ റിസോര്‍ട്ട്സ് ഡാമിയന്‍ ജിഎച്ച് നീസല്‍, ഗുരുവായുര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വിഎസ് രേവതി, സ്റ്റെര്‍ലിംഗ് ഹോളിഡെയ്സ് സൗത്ത് വിപി ഓപ്പറേഷന്‍ ഹെഡ് ദിലീപ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

OTHER SECTIONS