യു എസ് ടി ഗ്ലോബലിന് മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാര്‍ഡുകള്‍

തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന് പ്രശസ്തമായ അമേരിക്കന്‍ ബിസിനസ് അവാര്‍ഡുകളില്‍ ശ്രദ്ധേയമായ രണ്ട് സ്റ്റീവി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

author-image
online desk
New Update
യു എസ് ടി ഗ്ലോബലിന് മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാര്‍ഡുകള്‍

തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന് പ്രശസ്തമായ അമേരിക്കന്‍ ബിസിനസ് അവാര്‍ഡുകളില്‍ ശ്രദ്ധേയമായ രണ്ട് സ്റ്റീവി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 'ഹ്യൂമണ്‍ റിസോഴ്സ് ടീം ഓഫ് ദി ഇയര്‍' വിഭാഗത്തില്‍ വെങ്കലവും 'ടെക്നിക്കല്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' വിഭാഗത്തില്‍ വെള്ളിയുമാണ് കമ്പനി കരസ്ഥമാക്കിയത്. വിവിധ കമ്പനികളില്‍നിന്നായി 3800 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചത്. അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഇരുന്നൂറിലേറെ പ്രൊഫഷണലുകള്‍ പങ്കാളികളായി.

മാനവശേഷി വികസനത്തില്‍ ശ്രദ്ധയൂന്നുന്ന യു എസ് ടി ഗ്ലോബലിന്റെ പീപ്പിള്‍ കേപ്പബിലിറ്റി ഡെവലപ്‌മെന്റ് ടീമിനാണ് ഈ വര്‍ഷത്തെ 'ഹ്യൂമണ്‍ റിസോഴ്സ് ടീം ഓഫ് ദി ഇയര്‍' പുരസ്‌കാരം. ഡിജിറ്റല്‍ പരിണാമത്തെ മുന്നോട്ടു നയിക്കാനും ഉന്നത നിലവാരത്തിലുള്ള പെര്‍ഫോമന്‍സ് സംസ്്കാരം ഉറപ്പാക്കാനും ഡിജിറ്റല്‍ മേഖലയില്‍ പ്രസക്തമായ പുതിയൊരു പദ്ധതി കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. ഇതിലൂടെ പരമ്പരാഗതമായി നിലവിലുള്ള പെര്‍ഫോമന്‍സ് വിലയിരുത്തല്‍ സംവിധാനത്തിന് പകരം വ്യക്തമായ ലക്ഷ്യങ്ങള്‍, തത്സമയ പ്രതികരണം, പല തലങ്ങളിലുള്ള വ്യക്തികളുടെയും ടീമുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുത്തി നിലവാരം നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ്് മോഡലാണ് കമ്പനിയില്‍ നടപ്പിലാക്കിയിരുന്നത്.

മികച്ച ഹ്യൂമണ്‍ റിസോഴ്സ് ടീമിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം യു എസ് ടി ഗ്ലോബലിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസര്‍ മനു ഗോപിനാഥ് പറഞ്ഞു. 'സാങ്കേതിക രംഗത്തെ മികവിനും ശേഷിക്കുമുള്ള അംഗീകാരവും ഇതോടൊപ്പം യു എസ് ടി ഗ്ലോബലിന് ലഭിച്ചു. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് വിഭാഗം ചീഫ് ആര്‍കിടെക്റ്റ് അദ്‌നാന്‍ മസൂദ് പി എച്ച് ഡി 'ടെക്‌നിക്കല്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നേടി.

പെര്‍ഫോമന്‍സ്, കരിയര്‍, മാനേജ്‌മെന്റിലെ പിന്തുടര്‍ച്ച ഉള്‍പ്പെടെ കമ്പനിയില്‍ നടപ്പിലാക്കിയ ടാലന്റ്‌റ് മാനേജ്മെന്റ്്് സമ്പ്രദായവും ടോപ്പ് എംപ്‌ളോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം കരസ്ഥമാക്കി.

stevie awards