വന്‍ തിരിച്ചടി നേരിട്ട് ഓഹരി വിപണി

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബുധനാഴ്ച കനത്ത തകര്‍ച്ച നേരിട്ടു. ബോംബെ ഓഹരി സൂചിക 434 പോയിന്റ് നഷ്ടവുമായി 72623.09ല്‍ അവസാനിച്ചു.

author-image
anu
New Update
വന്‍ തിരിച്ചടി നേരിട്ട് ഓഹരി വിപണി

 

കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബുധനാഴ്ച കനത്ത തകര്‍ച്ച നേരിട്ടു. ബോംബെ ഓഹരി സൂചിക 434 പോയിന്റ് നഷ്ടവുമായി 72623.09ല്‍ അവസാനിച്ചു. ദേശീയ സൂചിക 141.9 പോയിന്റ് ഇടിഞ്ഞ് 22,055.05 ല്‍ എത്തി. ബാങ്കിംഗ്, ഭവന, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന കമ്പനികളുടെ ഓഹരികളാണ് തകര്‍ച്ചയ്ക്ക് കാരണമായത്.

അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനാല്‍ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതാണ് പ്രധാനമായും വിപണിയില്‍ വില്പന ശക്തമാക്കിയത്. തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി വ്യാപാരാന്ത്യത്തില്‍ തകര്‍ച്ച നേരിട്ടു. ഐ.ടി, ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലകളിലെ ഓഹരികള്‍ ബുധനാഴ്ച കനത്ത ഇടിവ് നേരിട്ടു.

അതേസമയം ലോകത്തിലെ പ്രമുഖ വിപണികളെല്ലാം കനത്ത മാന്ദ്യത്തിലൂടെ നീങ്ങുന്നതിനാല്‍ ആഗോള ഫണ്ടുകള്‍ മികച്ച വളര്‍ച്ചാ സാദ്ധ്യതയുള്ള ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റുകള്‍ പറയുന്നു.

stock market Latest News Business News