സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്‌സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്.

author-image
sisira
New Update
സെൻസെക്‌സിൽ 917 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകൾ തകർന്നടിഞ്ഞു. സെൻസെക്‌സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തിൽ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്.

1235 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 740 ഓഹരികൾ നേട്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. മെറ്റൽ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു.

നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയർടെൽ, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്.

യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യൻ സൂചികകളെയൊന്നാകെ ബാധിച്ചത്. യുഎസ് ട്രഷറി യീൽഡിലെ വർധന വാൾസ്ട്രീറ്റിനെ വില്പ സമ്മർദത്തിലാഴ്ത്തി. ഇതോടെ ടെക്‌നോളജി ഓഹരികൾ വൻതോതിൽ സമ്മർദത്തിലായി.

sensex