സെൻസെക്‌സിൽ 300 പോയന്റ് നേട്ടത്തോടെ തുടക്കം

By vidya.22 10 2021

imran-azhar

 

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 209 പോയന്റ് ഉയർന്ന് 61,133 ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 18,228 ലുമാണ് വ്യാപാരം ആരംഭിച്ചത്.

 

 

റെക്കോഡ് നേട്ടത്തിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സൂചികകൾ സമ്മർദംനേരിട്ടത്. എച്ച്ഡിഎഫ്സി (1.55%), ടൈറ്റാൻ(1.37%), പവർഗ്രിഡ് (0.90%), എച്ച്ഡിഎഫ്സി ബാങ്ക് (0.88%), ആക്സിസ്ബാങ്ക് (0.83%), റിലയൻസ്(0.82%) എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

 

 

 

കൊട്ടക് ബാങ്ക്, ടാറ്റാ സ്റ്റീൽ, എൻടിപിസി, ഏഷ്യൻ പെയിന്റ് തുടങ്ങിയവ നഷ്ടത്തിലുമാണ്.ഐടി, ലോഹ സൂചികകളിൽ യഥാക്രമം 0.13, 0.4 ശതമാനം താഴ്ന്നു. നിഫ്റ്റി ബാങ്ക് 40,326 നിലവാരത്തിലെത്തി റെക്കോഡിട്ടു.

 

 

OTHER SECTIONS