ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു, സെൻസെക്‌സ് 14,500ന് താഴെ

ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്‌സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 14,953ലുമാണ് വ്യാപാരം നടക്കുന്നത്.

author-image
sisira
New Update
ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു, സെൻസെക്‌സ് 14,500ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്‌സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 14,953ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 888 ഓഹരികൾ നഷ്ടത്തിലുമാണ്. 107 ഓഹരികൾക്ക് മാറ്റമില്ല. വില്പന സമ്മർദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

ഹിൻഡാൽകോ, ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജൂബിലന്റ് ഫുഡ്‌സ് 52 ആഴ്ചയിലെ ഉയർന്ന നിലവരത്തിലെത്തി.

ഐടിസി, എൽആൻഡ്ടി, ഐഷർ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഗെയിൽ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

sensex