സെന്‍സെക്‌സില്‍ 1441 പോയന്റ് നഷ്ടം; ഓഹരി സൂചികകള്‍ കൂപ്പുകുത്തി

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 1441 പോയന്റ് നഷ്ടത്തില്‍ 32275ലും നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. ഐടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളും വൻ നഷ്ടത്തിലാണ്.

author-image
Sooraj Surendran
New Update
സെന്‍സെക്‌സില്‍ 1441 പോയന്റ് നഷ്ടം; ഓഹരി സൂചികകള്‍ കൂപ്പുകുത്തി

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 1441 പോയന്റ് നഷ്ടത്തില്‍ 32275ലും നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. ഐടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളും വൻ നഷ്ടത്തിലാണ്. അതേസമയം ബിഎസ്ഇയിലെ 1138 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 291 ഓഹരികള്‍ നേട്ടത്തിലുമാണ്. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക് മാരുതി സുസുകി തുടങ്ങിയ ഓഹരി സൂചികകളും നഷ്ടത്തിലാണ്.

business