മൂന്നാം ദിവസവും നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,950ന് താഴെയെത്തി, സെൻസെക്‌സ് 188 പോയന്റ് താഴ്ന്നു

By Preethi Pippi.11 11 2021

imran-azhar

 

മുംബൈ: മൂന്നാംദിവസവും ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് താഴെയെത്തി.

 

 

സെൻസെക്‌സ് 188 പോയന്റ് താഴ്ന്ന് 60,164ലിലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തിൽ 17,943ലുമാണ് വ്യാപാരം ആരംഭിച്ചത്.

 

 

ടാറ്റ സ്റ്റീൽ, യുപിഎൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

 

 

ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ്, റിലയൻസ്, ഐടിസി, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

 

 


നിഫ്റ്റി ഐടി, ഹെൽത്ത് കെയർ, എഫ്എംസിജി ഉൾപ്പടെയുള്ള സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണിയാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ.

OTHER SECTIONS