സുബ്രോസ് പുതിയ പ്ലാന്റ് തുറന്നു

By online desk.22 11 2019

imran-azharഗാന്ധിനഗര്‍: വാഹന ഘടക നിര്‍മാതാക്കളായ സുബ്രോസ് ഗുജറാത്തില്‍ പുതിയ പ്ലാന്റ് തുറന്നു. ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഘടകങ്ങള്‍ വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. അഹമ്മദാബാദ് ജില്ലയിലെ കര്‍സാര്‍പുരയിലാണ്
സുബ്രോസ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. വാഹനങ്ങളിലെ എയര്‍കണ്ടീഷന്‍ പാര്‍ട്ടുകള്‍, എന്‍ജിന്‍ കൂളിംഗ് മൊഡ്യൂളുകള്‍ എന്നിവ പ്ലാന്റില്‍ നിര്‍മ്മിക്കും. 1985ല്‍ സുരി കുടുംബവും ജപ്പാനിലെ

 

ഡെന്‍സോ കോര്‍പ്പറേഷനും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും സംയുക്തമായാണ് സുബ്രോസ് സ്ഥാപിച്ചത്. കമ്പനിക്ക് ആവശ്യമായ സാങ്കേതിക സഹായം ഡെന്‍സോ നല്‍കിവരുന്നു.

 

OTHER SECTIONS