23 ഉത്പന്നങ്ങളുടെ നികുതി കുറയും

ന്യൂഡല്‍ഹി: 40 ഉല്‍പങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗസില്‍ തീരുമാനിച്ചു. ആറ് ഉല്‍പങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉല്‍പങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. വീല്‍ ചെയറിന്റെ നികുതി 28 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി.

author-image
online desk
New Update

സിമന്റിന്റെയും വാഹനങ്ങളുടെയും നികുതി 28 ശതമാനമായി തുടരും. 100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റിന് 12% ഉം 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 18% ഉം ആയിരിക്കും ജിഎസ്ടി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിന് 12 ശതമാനമായിരിക്കും ജിഎസ്ടി. 28 ശതമാനം ജിഎസ്ടി ഉള്ള ഉല്‍പങ്ങളുടെ എണ്ണം 28 ആയി കുറച്ചു. പുതിയ നിരക്കുകള്‍ ജനുവരി ഒന്നിന് നിലവില്‍ വരും.

തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക വിമാനങ്ങളിലെ ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റിന് അഞ്ച് ശതമനവും ബിസിനസ് ക്ലാസിന് 12 ശതമാനവുമാക്കി. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഭിശേഷിയുള്ളവര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി അഞ്ച് ശതമാനമാക്കി. അതേ സമയം സിമന്റിനും വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കും ജിഎസ്ടി കുറച്ചില്ല. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജിഎസ്ടിയെ സംബന്ധിച്ച് അടുത്ത കൗസില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അരു ജെയ്റ്റ്ലി പറഞ്ഞു. ഈ ഉത്പങ്ങളുടെ ജി എസ് ടി വെട്ടിക്കുറച്ചതോടെ 5,500 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.ആഡംബര വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, വാഹനഭാഗങ്ങള്‍, സിമന്റ് എിവയാകും 28 ശതമാനമുള്ള ജിഎസ്ടി സ്ലാബില്‍ ഇനി തുടരുക.

അതേസമയം, പ്രളയത്തെ തുടർന്ന് കേരളത്തിനായി സെസ് ഏര്‍പ്പെടുത്തുതില്‍ കൗസില്‍ യോഗത്തില്‍ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടർന്നാണിത് . അടുത്ത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 99% ഉല്‍പങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെ നികുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .

gst