ഓഹരി വിപണി തകര്‍ന്നപ്പോഴും എസ്ഐപി നിക്ഷേപത്തില്‍ വര്‍ദ്ധന; മികച്ച നേട്ടം നേടിയത് ടാക്സ് സേവിംഗ് ഫണ്ടുകള്‍

By Online Desk .13 08 2019

imran-azhar

 

 

മുംബൈ: ജൂലായില്‍ ഓഹരി വിപണി കൂപ്പുകുത്തിയപ്പോള്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തില്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തിലെ നിക്ഷേപത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ജൂലായ് മാസത്തില്‍ മാത്രം 8,324 കോടി രൂപയാണ് എസ്ഐപിയിലൂടെ നിക്ഷേപമായെത്തിയത്. അതേസമയം, കഴിഞ്ഞവര്‍ഷം ജൂലായിലെ നിക്ഷേപം 7,554 കോടി രൂപയായിരുന്നു.

 

ഈ വര്‍ഷം ജൂണില്‍ 8,122 കോടിയും നിക്ഷേപമായെത്തി. അതേസമയം, എസ്ഐപി മൊത്ത ആസ്തി 2.81 കോടിയില്‍നിന്ന് 2.69 ലക്ഷമായി കുറയുകയും ചെയ്തു. ഓഹരി വിപണിയിലെ ഇടിവുമൂലമാണിത് സംഭവിച്ചത്.നിക്ഷേപത്തില്‍ ടാക്‌സ് സേവിംഗ് ഫണ്ടുകളാണ് മികച്ച നേട്ടം നേടിയത്. ജൂലായില്‍ മാത്രം 1,379 കോടി രൂപയാണ് നിക്ഷേപമായെത്തിയത്.

OTHER SECTIONS