ടെക്‌നോപാർക്ക് ഫേസ് III ക്യാമ്പസിൽ പുത്തൻ കെട്ടിടം വരുന്നു

By Chithra.11 08 2019

imran-azhar

 

തിരുവനന്തപുരം : നാല് ഏക്കറിലായി ടെക്നോപാർക്കിൽ പുതിയ കെട്ടിടം വരുന്നു. ടെക്നോപാർക്കിലെ ഫേസ് III ക്യാമ്പസിലാണ് കെട്ടിടം വരുന്നത്.

 

2016 ൽ പി.കെ.കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ 'ശ്രേയ' എന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനാൽ ഈ പദ്ധതി മുന്നോട്ട് പോയില്ല. ടെക്‌നോപാർക്കിൻറെ സാമ്പത്തിക നില നിലവിൽ ഭദ്രമായിരിക്കെയാണ് പുതിയ കെട്ടിടം എന്ന ആശയവുമായി ഐ ടി പാർക്ക് മുന്നോട്ട് പോകുന്നത്.

 

നിലവിൽ ഫേസ് III ൽ ഗംഗ, യമുന എന്ന രണ്ട് കെട്ടിടങ്ങളുണ്ട്. ഇവയ്ക്ക് പുറമെ ആയിരിക്കും പുതിയ കെട്ടിടം. 5 ലക്ഷ സ്‌ക്വയർ ഫീറ്റിലുള്ള കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 90 ഏക്കറുള്ള ക്യാമ്പസിൽ നിന്ന് കുളത്തൂർ ഭാഗതുള്ള നാല് ഏക്കർ കൂടെ എടുത്താകും നിർമാണം തുടങ്ങുക.

OTHER SECTIONS