ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി രാജ്യത്തെ ടെലികോം കമ്പനികള്‍; വരുമാനത്തില്‍ 15 ശതമാനത്തോളം വര്‍ധന

ന്യൂഡല്‍ഹിഃ ലോക് ഡൗണ്‍ രാജ്യത്തെ സര്‍വ്വ മേഖലകളെയും തകര്‍ത്തപ്പോള്‍ നേട്ടം കൊയ്തു ടെലികോം മേഖല.ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ ഇരുന്നപ്പോള്‍ ഡാറ്റാഉപയോഗത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് ടെലികോം കമ്പനികള്‍ക്ക്നേട്ടമായത്. കടബാധ്യതയും വരുമാന തകര്‍ച്ചയും മൂലം ബുദ്ധിമുട്ടിയിരുന്ന ടെലികോംകമ്പനികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് നേട്ടമുണ്ടാക്കാനായെന്നാണ്റിപ്പോര്‍ട്ടുകള്‍.മാര്‍ച്ച് പാദത്തില്‍ മാത്രം ടെലികോം കമ്പനികളുടെ വരുമാനം 15ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്

author-image
online desk
New Update
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി രാജ്യത്തെ ടെലികോം കമ്പനികള്‍; വരുമാനത്തില്‍ 15 ശതമാനത്തോളം വര്‍ധന

ന്യൂഡല്‍ഹിഃ ലോക് ഡൗണ്‍ രാജ്യത്തെ സര്‍വ്വ മേഖലകളെയും തകര്‍ത്തപ്പോള്‍ നേട്ടം കൊയ്തു ടെലികോം മേഖല.ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ ഇരുന്നപ്പോള്‍ ഡാറ്റാഉപയോഗത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് ടെലികോം കമ്പനികള്‍ക്ക്നേട്ടമായത്.

കടബാധ്യതയും വരുമാന തകര്‍ച്ചയും മൂലം ബുദ്ധിമുട്ടിയിരുന്ന ടെലികോംകമ്പനികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് നേട്ടമുണ്ടാക്കാനായെന്നാണ്റിപ്പോര്‍ട്ടുകള്‍.മാര്‍ച്ച് പാദത്തില്‍ മാത്രം ടെലികോം കമ്പനികളുടെ വരുമാനം 15ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. പ്രതിമാസം 25 ലക്ഷം പേരെ വരെ ടെലികോംകമ്പനികള്‍ പുതിയ വരിക്കാരായി ചേര്‍ക്കാറുണ്ട്.എന്നാല്‍ മാര്‍ച്ച്.

മാസത്തില്‍ ഇതിന് കുറവുണ്ടായി. 5 ലക്ഷം പുതിയ ഉപയോക്താക്കളെ മാത്രമാണ്ടെലികോം കമ്പനികള്‍ക്ക് ലഭിച്ചത്. എന്നിട്ടും ഉപഭോക്താക്കളുടെ ഡാറ്റഉപയോഗത്തിന്റെ ബലത്തില്‍ നേട്ടം കൊയ്യാന്‍ ടെലികോം കമ്പനികള്‍ക്കായി.

 

ജനുവരി മാര്‍ച്ച് പാദത്തില്‍ ടെലികോം കമ്പനികള്‍ക്ക്ഉപയോക്താക്കളില്‍നിന്നും ലഭിച്ച ശരാശരി വരുമാനം 140-145 രൂപയായിഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് 120 രൂപയായിരുന്നു.ഈ വര്‍ഷം ഡിസംബറോടെ, എ.ആര്‍.പി.യു 180 രൂപയായി വര്‍ദ്ധിക്കുമെന്നാണ്കമ്പനികളുടെ പ്രതീക്ഷ. നടപ്പുവര്‍ഷത്തെ വരുമാനത്തില്‍ 12 ശതമാനം വരെവര്‍ദ്ധനയും ടെലികോം കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

corona virus lock down