സംസ്ഥാനത്ത് പെട്രോള്‍-ഡീസൽ വിലയിൽ നേരിയ വര്‍ധനവ്

By Anju N P.11 Jan, 2018

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ് .തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.50 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ അപേക്ഷിച്ച് സാധാരണഗതിയില്‍ കൊച്ചിയില്‍ വില അല്‍പം കുറവുണ്ട്. മെട്രോനഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 73.20 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്രോള്‍ വ്യാപാരം നടക്കുന്നത്.

 

അതേസമയം കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 65.00 രൂപ എന്ന നിരക്കിലും തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 66.26 എന്ന വിലനിരക്കിലുമാണ് ഇന്ധന വ്യാപാരം പുരോഗമിക്കുന്നത്.

 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വ്യതിയാനമുണ്ടാകുന്നതിനാലാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്.

 

OTHER SECTIONS