ശ്രീ മഹാദേവി ക്ഷേത്രത്തിലെ ദീപശിഖാ പ്രയാണം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

തിരുവനന്തപുരം : കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കോടി അർച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുകൊണ്ടുള്ള ദീപശിഖാ പ്രയാണം

author-image
online desk
New Update
ശ്രീ മഹാദേവി ക്ഷേത്രത്തിലെ ദീപശിഖാ പ്രയാണം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

തിരുവനന്തപുരം : കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കോടി അർച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുകൊണ്ടുള്ള ദീപശിഖാ പ്രയാണം ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.

ബാലരാമപുരം അഗസ്ത്യാർ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് തുടങ്ങി 3 കിലോമീറ്ററോളം ദീപശിഖയും വഹിച്ചുകൊണ്ട് ഓടിയാണ് ഡോ. ബോബി ചെമ്മണ്ണൂർ മഹാദേവി ക്ഷേത്രസന്നിധിയിൽ എത്തിയത്. ഇനിയുള്ള 10 ദിവസങ്ങളിൽ യജ്ഞസ്ഥലത്ത് ഈ ദീപം ജ്വലിച്ച് നിൽക്കും.

തുടർന്ന് നടന്ന മഹായജ്ഞാരംഭ സഭയുടെ ഉദ്‌ഘാടനം ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ വെച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഡോ. ബോബി ചെമ്മണ്ണൂരും നിർവ്വഹിച്ചു.

torch carried by dr bobby chemmannur