ഗോള്‍ഡന്‍ വിസയുടെ തിളക്കത്തില്‍ അക്ബര്‍ ട്രാവല്‍സ് ചെയര്‍മാന്‍

By RK.13 09 2021

imran-azhar

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പായ അക്ബര്‍ ട്രാവല്‍സ് ഒഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ നാസര്‍ മുംബൈ ആസ്ഥാനമായി ട്രാവല്‍ മേഖലയില്‍ നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു. യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് സമ്മാനിച്ചത്.

 

ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുല്‍ നാസര്‍. വിവിധ വിഭാഗങ്ങളില്‍പ്പെട്ട സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യുഎഇ വിസ നല്‍കുന്നത്. വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും നാസര്‍ പ്രതികരിച്ചു.

 

 

 

 

OTHER SECTIONS