ഊബർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

By Chithra.16 10 2019

imran-azhar

 

ആഗോള വ്യാപകമായി നടത്തുന്ന ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 മുതൽ 15% ജീവനക്കാരെ പിരിച്ചുവിടാൻ ഊബർ ഇന്ത്യ തീരുമാനിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നത് കാരണം കമ്പനിയുടെ ഊബർ ഈറ്റ്സ് പോലുള്ള സംരംഭങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് സൂചന.

 

ഊബറിന് രാജ്യത്തിൽ 350 മുതൽ 400 ജീവനക്കാരാണുള്ളത്. കമ്പനിയുടെ ആഗോള വരുമാനത്തിൽ രണ്ട് ശതമാനമാണ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ഊബറിന് ലഭിക്കുന്ന വരുമാനത്തേക്കാൾ ചെലവ് കൂടിയതിനാലാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

OTHER SECTIONS