/kalakaumudi/media/post_banners/61522e9179e428d29b1408f4c542ed016714c4a313eaebe5d0b042a9fad34881.jpg)
സാക്രമെന്റോ : ഓൺലൈൻ ടാക്സി കമ്പനിയായ യൂബർ 435 ജീവനക്കാരെ പിരിച്ചുവിട്ടു. അമേരിക്കയിലെ പ്രൊഡക്ട് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചത്.
കനത്ത പ്രതിസന്ധി നേരിടുന്ന കമ്പനി മാസങ്ങൾക്കിടയിൽ ഇത് രണ്ടാം തവണയാണ് കൂട്ടപിരിച്ചുവിടൽ നടപ്പിലാക്കുന്നത്. വാഹനവിപണിയിലുണ്ടായ കനത്ത ഇടിവിന് കാരണം പുതുതലമുറയിൽപ്പെട്ടവർ ഓൺലൈൻ ടാക്സി സർവീസുകളായ യൂബർ, ഓല പോലുള്ളവയോടുള്ള അമിതമായ താല്പര്യമാണെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞതിന് പിന്നാലെയാണ് യൂബർ കൂട്ടപിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.
ഓഗസ്റ്റ് മാസം യൂബറിന് 5.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ലോകത്താകമാനം നിരവധി പേർ ജോലി ചെയ്യുന്ന യൂബറിന്റെ ജീവനക്കാരിൽ കൂടുതലും അമേരിക്കൻ പൗരന്മാരാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
