ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

By Priya.20 05 2022

imran-azhar

ന്യൂഡല്‍ഹി: രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ (ജിഡിപി) ബാധിക്കുമ്പോഴും ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണെന്ന് യു എന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പക്ഷേ, ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കോവിഡിനു ശേഷം തൊഴില്‍ വിപണിയിലെ അസന്തുലിതമായ വീണ്ടെടുപ്പും വളര്‍ച്ചയില്‍ നേരിടുന്ന വെല്ലുവിളികളാണെന്നും റിപ്പോര്‍ട്ടു പറയുന്നു.

 

 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മന്ദഗതിയിലായ ഇന്ത്യന്‍ സാമ്പത്തിക രംഗം 2022ല്‍ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥ 2022 ല്‍ 3.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ട്‌സ് (ഡ'്യുഇഎസ്പി) റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. യുക്രെയ്‌നിലെ യുദ്ധം കോവിഡില്‍ നിന്ന് മോചനം നേടാനുള്ള സാമ്പത്തിക ശ്രമങ്ങളെ പിന്നോട്ടടിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

 

ആഗോളതലത്തില്‍ ഇന്ധനവില കൂടിയത് പണപ്പെരുപ്പ സമ്മര്‍ദവും രൂക്ഷമാക്കുന്നതായി പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഏഷ്യയും ദക്ഷിണേഷ്യയും ഒഴികെ ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പിടിയിലാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് ആഗോള സാമ്പത്തിക നിരീക്ഷണ ബ്രാഞ്ച് മേധാവി ഹമീദ് റഷീദ് പറയുന്നു.

 

OTHER SECTIONS