യു.എസ്.-ചൈന വ്യാപാര യുദ്ധം; കെണിയില്‍പെട്ട് ലോകരാഷ്ട്രങ്ങള്‍

By Kavitha J.20 Jun, 2018

imran-azhar

 

മുംബൈ/ലണ്ടന്‍: അമേരിക്ക - ചൈന വ്യാപാരയുദ്ധം രൂക്ഷമാകുമ്പോള്‍ ആഗോള കമ്പോളങ്ങള്‍ തകര്‍ച്ചയിലേക്ക്. യൂറോപ്യന്‍, ഏഷ്യന്‍ ഓഹരിക്കമ്പോളങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരികളും ഇടിഞ്ഞു. ഡോളര്‍ വില 39 പൈസ വര്‍ധിച്ച് 68.38 രൂപയായി. ഡോളര്‍ മൂല്യ വര്‍ധനവ് സര്‍വ്വകാല റിക്കോഡിലെത്താന്‍ 50 പൈസയുടെ വ്യത്യാസം മാത്രം.

 

ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക രണ്ടുതവണയാണ് ചുങ്കം വര്‍ധിപ്പിച്ചത്. ആദ്യം സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25ഉം 10ഉം ശതമാനം പിഴച്ചുങ്കം ചുമത്തിയതിന് പിന്നാലെ 5000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് 25 ശതമാനം പിഴച്ചുങ്കം കൂട്ടി. രണ്ട് നടപടികള്‍ക്കുമെതിരെ ചൈന ബദല്‍ നടപടികള്‍ സ്വീകരിച്ചു. ചൈനയില്‍നിന്നുള്ള 20,000 കോടി ഡോളറിന്റെ് ഇറക്കുമതിക്ക് പത്തു ശതമാനം പിഴച്ചുങ്കം ചുമത്തുമെന്നാണ് ഡോണള്‍ഡ് ട്രംപിന്‌റെ പുതിയ ഭീഷണി, അതേസമയം യു.എസ്. നടപടികള്‍ക്ക് എതിരെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നാണ് ചൈന പറയുന്നത്. .ഇങ്ങനെ വ്യാപാരയുദ്ധം വ്യാപിക്കുന്നത് എല്ലാ രാജ്യങ്ങളുടെയും വളര്‍ച്ച തടസപ്പെടുത്തുകയാണ്.