യുഎസ് ഓഹരിവിപണിയിൽ തകർന്നടിഞ്ഞ് ഫേസ്ബുക്ക്

By BINDU PP .26 Jul, 2018

imran-azhar

 

 

ന്യൂയോര്‍ക്ക് : യു എസ് ഓഹരിവിപണിയിൽ തകർന്നടിഞ്ഞ് ഫേസ്ബുക്. രണ്ടുമണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത നഷ്ടം 1500 കോടി ഡോളറാണ്. ഇതേ തുടർന്ന് ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തു നിന്ന് ആറാമതെത്തി. ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനത്തോളമാണു സക്കര്‍ബര്‍ഗിനു നഷ്ടമായത്. ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ എണ്ണത്തിലും പ്രതീക്ഷിച്ചതിലും കുറവു രേഖപ്പെടുത്തി. ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വളര്‍ച്ച കുറഞ്ഞെങ്കിലും 250 കോടി ജനങ്ങള്‍ കമ്ബനിയുടെ ഏതെങ്കിലും ഒരു ആപ്ലിക്കേഷന്‍ ഓരോ മാസവും ഉപയോഗിക്കുന്നുണ്ടെന്ന ന്യായമാണു കമ്ബനി മുന്നോട്ടു വയ്ക്കുന്നത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയാണിത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേംബ്രിജ് അനലിറ്റിക്ക വിവാദമാണ് തിരിച്ചടിയുടെ പ്രധാന കാരണം.

OTHER SECTIONS