കാർ വിപണിയിൽ വൻ നേട്ടം

By Sooraj S.10 Jul, 2018

imran-azhar

 

 

ഇന്ത്യയിൽ വാഹന വിപണിക്ക് നല്ല മുന്നേറ്റമാണ്. ഈ കഴിഞ്ഞ ജൂൺ മാസത്തിൽ ഏകദേശം 22 ലക്ഷത്തിൽപ്പരം വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വാഹന വിൽപ്പന വൻ തോതിൽ വർധിച്ചിരിക്കുകയാണ്. കാറുകളെ അപേക്ഷിച്ച് ഇരു ചക്ര വാഹങ്ങളാണ് ഗണ്യമായി വിറ്റഴിഞ്ഞിരിക്കുന്നത്. എല്ലാത്തരം വാഹനങ്ങളുടെ വിൽപ്പനയിലും കഴിഞ്ഞ വർഷത്തേതിൽ നിന്നും നല്ല വർധനവാണുള്ളത്. ചരക്ക് വാഹനങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേതിൽ നിന്നും 41.72 ശതമാനം വർദ്ധനവുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ വരവോടെ ആവശ്യക്കാർ ഇല്ലാതായ സൈക്കിളിനും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ വർഷത്തേതിൽ നിന്നും തകർപ്പൻ മുന്നേറ്റമാണ് സൈക്കിൾ വിപണിയിലും കാണാൻ കഴിയുന്നത്.