വാട്‌സാപ്പ് ലക്കി ഡ്രോ; പുതിയ തട്ടിപ്പ് തന്ത്രവുമായി സൈബർ സംഘങ്ങൾ

വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

author-image
Aswany mohan k
New Update
വാട്‌സാപ്പ് ലക്കി ഡ്രോ; പുതിയ തട്ടിപ്പ് തന്ത്രവുമായി സൈബർ സംഘങ്ങൾ

 

കൊച്ചി: വാട്‌സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇത്തവണ തട്ടിപ്പ് അല്പം പ്രൊഫഷണൽ രീതിയിലാണെന്ന് മാത്രം.

പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്‌സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്.

തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്‌സാപ്പ് വിന്നേഴ്‌സ് സർട്ടിഫിക്കേറ്റാണ് .

സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും.

കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.

വാട്‌സാപ്പ് വിന്നേഴ്‌സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്.

വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

whatsapp lucky draw new fraud