വിപ്രോയുടെ ഓഹരി വില കുതിച്ചുയരുന്നു; മൂല്യം നാല് ലക്ഷംകോടി പിന്നിട്ടു

By Vidya.14 10 2021

imran-azhar

 

മുംബൈ: ഐടി കമ്പനിയായ വിപ്രോയുടെ വിപണിമൂല്യം നാല് ലക്ഷം കോടി മറികടന്നു.ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ നാല് ലക്ഷം കോടി മറികടക്കുന്ന മൂന്നാമത്തെ ഐടി കമ്പനിയായി വിപ്രോ.

 

 

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 19 ശതമാനം വർധിച്ച് 2,931 കോടി രൂപയായി. വരുമാനമാകട്ടെ 30ശതമാനംകൂടി 19,667 കോടിയുമായി.

 

 

റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി എന്നിവ ഉൾപ്പടെ 12 കമ്പനികളാണ് നാലുലക്ഷം കോടി വിപണിമൂല്യം ഇതുവരെ പിന്നിട്ടത്.

 

 

OTHER SECTIONS