എലൻ മസ്ക് ലോകത്തിലെ ഏറ്റവും വലിയ ധനികൻ

By sisira.08 01 2021

imran-azhar

 

 

ആമസോൺ സ്ഥാകൻ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ടെസ്‍ല സ്ഥാപകൻ എലൻ മസ്ക് സ്വന്തമാക്കി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ മസ്കിന് 18,850 കോടി ഡോളറിൻെറ ആസ്തിയാണുള്ളത്.

 

ടെസ്‍ല ഓഹരികളുടെ മൂല്യം വ്യാഴാഴ്ച കുതിച്ചുയര്‍ന്നിരുന്നു. ജെ്ഫ്ബെസോസിൻെറ നിലവിലെ ആസ്തി 18,700 കോടി ‍ഡോളറാണ്.

 

ടെസ്‍ല ഓണേഴ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 42-കാരനായ എലൻ മസ്ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയ വിവരം പങ്കു വെച്ചത്. ഇത് വിചിത്രമെന്നും ജോലിയിലേക്ക് മടങ്ങുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

കഴിഞ്ഞ ഒറ്റ വര്‍ഷം 15,000 കോടി ഡോളറിൽ ഏറെ എലൻ മസ്കിൻെറ സമ്പാദ്യം വളര്‍ന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ടെസ്‍ലയ്ക്ക് പിന്നാലെ ബഹിരാകാശ മേഖലയിൽ വമ്പൻ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിരിയ്ക്കുന്ന സ്പേസ് എക്സ് എന്ന സ്ഥാപനവും അദ്ദേഹത്തിൻേറതാണ്. 

OTHER SECTIONS