അടുത്തവർഷം ഏപ്രിൽ മുതൽ കൈയ്യിൽ കിട്ടുന്ന ശമ്പളംകുറഞ്ഞേക്കാം

By online desk .09 12 2020

imran-azhar

 

അടുത്തവർഷം ഏപ്രിൽ മുതൽ കൈയ്യിൽ കിട്ടുന്ന ശമ്പളംകുറഞ്ഞേക്കാം. 2019 ലെ പുതിയ വേതന നിയമപ്രകാരം കമ്പിനികൾ ശമ്പള ഘടന പുതുക്കുന്നതോടെയാണ് ഈ പ്രകാരം സംഭവിക്കുക. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ശമ്പളഘടനയിൽ മാറ്റം വന്നേക്കുമെന്നാണന് സൂചന. പുതിയ നിയമപ്രകാരം അലവൻസുകളും മൊത്തംമൊത്തംശമ്പളത്തിന്റെ 50ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായി വരും. അതിനു ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്‌മെന്റും പി എഫിലേക്കുള്ള ജീവനക്കാരുടെ വിഹിതം കൂടുകയും ചെയ്യും.

 

ഇതു തൽക്കാലത്തേക്ക് വരുമാനം കുറക്കുമെങ്കിലും വിരമിക്കുന്ന സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കുന്നതിന് സഹായകമാകും. അടിസ്ഥാനശമ്പളം 50 ശതമാനത്തിനു താഴെയാക്കി അലവൻസുകൾ കൂട്ടി യുമാണ് നിലവിൽ പല സ്വകാര്യ കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിവരുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ശമ്പളഘടനയില്‍ മാറ്റംവരാനിടയാകുക.

OTHER SECTIONS