മധു സോമന്‍ വിയോണ്‍ ചീഫ് ബിസിനസ് ഓഫീസര്‍

വിയോണിന്റെ ചീഫ് ബിസിനസ് ഓഫീസറായി മധു സോമനെ സീ മീഡിയ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ മധു സോമന്‍, 25 വര്‍ഷമായി ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

author-image
Web Desk
New Update
മധു സോമന്‍ വിയോണ്‍ ചീഫ് ബിസിനസ് ഓഫീസര്‍

വിയോണിന്റെ ചീഫ് ബിസിനസ് ഓഫീസറായി മധു സോമനെ സീ മീഡിയ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ മധു സോമന്‍, 25 വര്‍ഷമായി ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

മാധ്യമസ്ഥാപനമായ ബ്ലുംബെര്‍ഗിന്റെ ഏഷ്യാ-പസഫിക് ബ്രോഡ്കാസ്റ്റ് സെയില്‍ഡ് മേധാവിയായിരുന്നു അദ്ദേഹം. ബ്ല്യൂംബെര്‍ഗില്‍ ചേരുന്നതിനു മുമ്പ്, 14 വര്‍ഷം വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സില്‍ പ്രവര്‍ത്തിച്ചു. റോയിറ്റേഴ്‌സിന്റെ മാനേജിംഗ് എഡിറ്റര്‍-വീഡിയോ സര്‍വീസസ് പദവിയില്‍ ഡല്‍ഹി, മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ഈ പദവിയില്‍ എത്തിയ പ്രായംകുറഞ്ഞവരില്‍ ഒരാളാണ് അദ്ദേഹം.

മധു സോമന്‍ റോയിറ്റേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് 1998 ലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം, കാര്‍ഗില്‍ സംഘര്‍ഷം, സുനാമി, ബേനറീസ് ഭൂട്ടോയും നവാസ് ഷെരീഫും പാകിസ്ഥാനില്‍ തിരിച്ചെത്തിയത്, 2007 ലെ സാമ്പത്തിക മാന്ദ്യം, 2008 ലെ മുംബൈ ഭീകരാക്രമണം തുടങ്ങി നിരവധി പ്രധാന സംഭവങ്ങള്‍ അരങ്ങേറിയത്.

ലണ്ടനിലെ റോയിറ്റേഴ്‌സ് ടെലിവിഷനു വേണ്ടി ന്യൂ യോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട്, ടോക്കിയോ, ഹോങ് കോങ്, ഷാങ്ഗായി, സിങ്കപ്പൂര്‍, മുംബൈ പോലെയുള്ള പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിദിന, പ്രതിവാര പരിപാടികളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

 

zee media madhu soman wion