സൊമാറ്റോ ഓഹരികൾ താഴേക്ക്; ഫുഡ് ഡെലിവറി തട്ടകത്തിലേക്ക് ഒഎൻഡിസി ചുവടുറപ്പിക്കുന്നു

ഓഹരി വിപണിയിൽ മൂല്യമിടിഞ്ഞ് സോമറ്റോ.എൻ‌എസ്‌ഇയിൽ 64.90 രൂപയിൽ നിന്ന് 5.20 ശതമാനം ഇടിഞ്ഞ് 61.50 രൂപയിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് സോമറ്റോയുടെ ഓഹരികളെത്തി.

author-image
Lekshmi
New Update
സൊമാറ്റോ ഓഹരികൾ താഴേക്ക്; ഫുഡ് ഡെലിവറി തട്ടകത്തിലേക്ക് ഒഎൻഡിസി ചുവടുറപ്പിക്കുന്നു

മുംബൈ: ഓഹരി വിപണിയിൽ മൂല്യമിടിഞ്ഞ് സോമറ്റോ.എൻ‌എസ്‌ഇയിൽ 64.90 രൂപയിൽ നിന്ന് 5.20 ശതമാനം ഇടിഞ്ഞ് 61.50 രൂപയിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് സോമറ്റോയുടെ ഓഹരികളെത്തി.

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് എന്ന സർക്കാർ നിർമ്മിത ഓൺലൈൻ ഡെലിവറി ആപ്പ് ഇപ്പോൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.

സ്വകാര്യ കമ്പനികളുടെ സ്വിഗ്ഗി സോമറ്റോ പ്ലാറ്റ്‌ഫോമുകൾക്ക് ഒഎൻഡിസി നിലവിൽ കടുത്ത മത്സരം ആണ് നൽകുന്നത്.സൊമാറ്റോയിലെയും ഒഎൻ‌ഡി‌സിയിലെയും ഭക്ഷണ സാധനങ്ങളുടെ വില താരതമ്യം ചെയ്യുന്ന സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരു പ്ലെയിൻ മാർഗരിറ്റ പിസ്സയ്ക്ക് സൊമാറ്റോയിൽ 195 രൂപയും ഒഎൻഡിസിയിൽ 156 രൂപയുമാണ് വില.ഏകദേശം 20 ശതമാനം വിലക്കുറവ്.നോൺ-വെജ് പ്രേമികൾക്ക് സൊമാറ്റോയിൽ ഒരു ചിക്കൻ ബർഗറിന് 280 രൂപ നൽകേണ്ടിവരും എന്നാൽ ഒഎൻ‌ഡി‌സിയിൽ 109 രൂപ മാത്രം.

ഒഎൻ‌ഡി‌സി സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും വിപണി വിഹിതത്തിന് ഭീഷണിയായി മാറിയതോടെ, സൊമാറ്റോയുടെ ഓഹരികൾ വ്യാപാരത്തിൽ 5 ശതമാനത്തിലധികം ഇടിഞ്ഞതായി വിശകലന വിദഗ്ധർ പറഞ്ഞു.

 

stock market Zomato