ആന്ധ്രപ്രദേശില്‍ യുവതി പ്രതിശ്രുത വരന്റെ കഴുത്തറുത്തു . അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണു സംഭവം. സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു വരന്റെ കണ്ണടപ്പിച്ച ശേഷം പുഷ്പ എന്ന യുവതി കത്തി ഉപയോഗിച്ച് അതിക്രൂരമായി കഴുത്തറുക്കുകയായിരുന്നു. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമുനായിഡുവിനെതിരെയാണ് ആക്രമണം നടത്തിയത്.
അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ 26 വയസുകാരനേയും, പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി.
ജാമ്യ വ്യവസ്ഥ ലംഘിച്ച യുവാവിന്റെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. ആലുവ എടത്തല കുഴിവേലിപ്പടി ജുമാ മസ്ജിദിന് സമീപം ചാലായില്‍ വീട്ടില്‍ അയൂബ് (26) ന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ പൂക്കാട്ട് പടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 1,60,000 രൂപ കൈക്കലാക്കിയ കേസിലാണ് അയൂബിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍നിന്നു തോക്കെടുത്ത് അഞ്ചു തവണ വെടിയുതിര്‍ത്തു. ഇതിനിടെ സ്കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്.
പള്ളിപ്പാട് കൂട്ട മർദനത്തിനിരയായ യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. എട്ടംഗ സംഘം ശബരിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു
ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിനെ ബന്ധു രാജുവും സലീം എന്നൊരാളും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു
ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ ശശികുമാർ അറസ്റ്റിൽ.പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാര്‍ഥിനികളെ സ്കൂളിലെ ജീവനക്കാരന് രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി പണം നല്കി മറച്ചുവച്ചതാണ് കുറ്റം
പ്രൈമറി സ്കൂളില്‍ തന്നെ നാണംകെടുത്തിയ അധ്യാപികയെ 30 വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി യുവാവ്. 2020 ലാണ് 59 കാരിയായ മരിയ വെര്‍ലിന്‍ഡെനെ 37 കാരനായ ഗുണ്ടര് യുവെന്റ്സ് കൊലപ്പെടുത്തുന്നത്. 1990ല്‍ 7 വയസ്സുള്ളപ്പോഴാണ് അധ്യാപിക അപമാനിച്ചതെന്ന് യുവാവ് പറഞ്ഞു.
ക്രിസ്ത്യന്‍ പള്ളിയില്‍, മൂന്ന് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, പിതാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി.
കൊടും ക്രിമിനല്‍ അജീഷിന് വീണ്ടും കൊലപാതകത്തിന് വഴിയൊരുക്കിയത് പൊലീസിന്റെ കൈപ്പിഴ