ദുഷ്ട ശക്തികളില്‍ നിന്ന് മോചനത്തിനായി ബന്ധുവായി യുവതി 3 വയസുകാരിയെ ബലി കഴിച്ചു

By Shyma Mohan.07 May, 2018

imran-azhar


    യമുനാനഗര്‍: ഹരിയാനയിലെ യമുനാനഗറില്‍ യുവതി മൂന്നു വയസുകാരിയുടെ കഴുത്തില്‍ കത്തി കുത്തിക്കയറ്റി. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദുഷ്ട ശക്തികള്‍ തന്നെ പിടികൂടിയതായി സ്വപ്‌നം കണ്ടുവെന്നും മോചനത്തിനായി കുഞ്ഞിനെ ബലി കഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും രണ്ട് മക്കളുടെ അമ്മ കൂടിയായ യുവതി പോലീസിനോട് പറഞ്ഞു. വിരുന്നിനെത്തിയ കുഞ്ഞിനെ മുറിക്കുള്ളില്‍ അടച്ചിട്ട് പ്രത്യേക പൂജ നടത്തിയ ശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ ആഴത്തില്‍ കുത്തിയിറക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

    
    

OTHER SECTIONS