4 വയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു

By Shyma Mohan.01 Dec, 2017

imran-azhar


    കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രമുഖ സ്‌കൂളില്‍ നാലു വയസുകാരിയെ അധ്യാപകന്‍ പീഡനത്തിനിരയാക്കിയതായി പരാതി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കായികാധ്യാപകന്‍ ജാദവ് പൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊല്‍ക്കത്തയിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ബാലിക ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും വേദനിക്കുന്നതായി പറഞ്ഞ് കരയുകയും ചെയ്തതോടെയാണ് മാതാവ് പരിശോധിക്കുകയും പീഡിപ്പിച്ചതായി കണ്ടെത്തുകയും ചെയ്തത്. സ്‌കൂളിലെ ശുചി മുറിയില്‍ വെച്ചായിരുന്നു ബാലികക്ക് പീഡനമേല്‍ക്കേണ്ടിവന്നത്. സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്ന സമയത്തായിരുന്നു നാലു വയസുകാരിയെ പീഡനത്തിനിരയാക്കിയത്. അധ്യാപകനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ വലിയ തോതില്‍ പ്രതിഷേധം നടത്തി.

OTHER SECTIONS