മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം

By BINDU PP.03 Oct, 2017

imran-azhar

 

 

 


കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. മുതുകിൽ മർദ്ദിച്ച ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛന്‍റെ മർദ്ദനം. വീടിനുള്ളിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബോധരഹിതയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇയാൾക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സർക്കാർ അഗതി മന്ദിരത്തിൽ എത്തിച്ചു.

OTHER SECTIONS