99 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മാ​ണ് കോ​ഴി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി

By BINDU PP .12 Nov, 2017

imran-azhar

 

 


കോഴിക്കോട്: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരു കോടി രൂപയ്ക്കടുത്ത് പണം പോലീസ് പിടികൂടി. 99 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കോഴിക്കോട് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മോങ്ങം സ്വദേശി ഷംസുദീൻ, മൊറയൂർ സ്വദേശി സൽമാൻ എന്നിവരാണു പിടിയിലായത്. പണം ആർക്കു വേണ്ടിയാണു കടത്തിയത്, പണത്തിന്‍റെ ഉറവിടമേത് എന്നതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

OTHER SECTIONS