മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വൃദ്ധ മാതാപിതാക്കളെ മര്‍ദ്ദിച്ച മകന്‍ പിടിയില്‍

By online desk .18 11 2020

imran-azhar

 

 

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന് വൃദ്ധരായ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പൊലീസ് പിടിയില്‍. ശംഖുമുഖം ടി. സി.77/668 തൈവിളാകം വീട്ടില്‍ ഫിനിയന്‍ എന്നു വിളിക്കുന്ന ടോബിനെയാണ് (40) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാവിലെ 3 മണിക്കാണ് സംഭവം നടന്നത്. ഇയാള്‍ മാതാപിതാക്കള്‍ താമസിക്കുന്ന വലിയതുറ സെയിന്റ് സേവിയേഴ്സ് നഗറിലെ വീട്ടില്‍ കയറി വന്ന് അമ്മയോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞ 69 വയസുള്ള മാതാവിന്റെ കൈ തടിക്കഷ്ണം കൊണ്ട് അടിച്ചൊടിക്കുകയും കിടപ്പു രോഗിയായ 75 കാരനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

 

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ടോബിനെ വലിയതുറ എസ്.എച്ച്.ഒ ബിനീഷ് ലാല്‍, എസ്.ഐ സലാഹുദീന്‍, സി.പി.ഒ അരുണ്‍കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് 16 ന് രാത്രി ശംഖുമുഖത്തു നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

OTHER SECTIONS