വിവാഹേതരബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതിന് നടി കാമുകനെ കൊന്നു

By online desk .01 01 2020

imran-azhar

 

 

കൊളത്തൂര്‍ :വിവാഹേതരബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതിന് 42 കാരിയായ ടെലിവിഷന്‍ നടി തന്റെ മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ച് നടിയായ എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഫിലിം ടെക്നീഷ്യനായ എം രവി (38) ആണ് കൊല്ലപ്പെട്ടത്. ദേവി പിന്നീട് പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ (53) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡില്‍ വിട്ടു.


എട്ട് വര്‍ഷം മുമ്പ്‌ചെന്നൈയില്‍ താമസമാക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന മധുര സ്വദേശിയായ രവി ടിവി സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ദേവിയുമായി ചങ്ങാത്തം കൂടുകയും ഇരുവരും ബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം രണ്ട് വര്‍ഷം മുമ്പ്് ഭര്‍ത്താവ് ശങ്കറും മറ്റ് കുടുംബാംഗങ്ങളും അവളുടെ കാര്യം അറിഞ്ഞതായും രവിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അവര്‍ക്ക് ഒരു തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കി. ടെലിവിഷന്‍ സീരിയലുകളില്‍ തുടരുന്നതിനിടയില്‍ ദേവിചെറിയ തോതില്‍ ടൈലറിംഗ് ബിസിനസ്സ് ആരംഭിച്ചു. ദേവിയുടെ ഭര്‍ത്താവ് ശങ്കര്‍ ടെയ്‌നാംപേട്ടില്‍ ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുകയാണ്.


ഞായറാഴ്ച ദേവിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ രവി കൊളത്തൂരില്‍ ബിസിനസ് നടത്തുന്ന സ്ഥലത്ത് നിന്നും അവരെ കണ്ടെത്തുകയും ചെയ്തു. പുലര്‍ച്ചെ 1.30 ഓടെ രവി അതേ പരിസരത്തുള്ള ദേവിയുടെ സഹോദരി ലക്ഷ്മിയുടെ (40) വസതിയില്‍ പോയി, ദേവിയുമായി വീണ്ടും ഒന്നിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ലക്ഷ്മി സഹോദരിയെ ഫോണില്‍ വിളിച്ചു. ദേവിയും ഭര്‍ത്താവ് ശങ്കറും വീട്ടിലേക്ക് പഞ്ഞെത്തി. ദേവിയെ കണ്ട് രവി ഇതേ ആവശ്യം ഉന്നയിക്കുകയും തര്‍ക്കം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. തുടര്‍ന്ന് യുവതി രവിയെ പട്ടികകള്‍ ഉപയോഗിച്ച് ആക്രമിക്കുകയും തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് ദേവി രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി രവിയെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു.

 

OTHER SECTIONS