സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ടൊയ്ലറ്റില്‍ ഫ്ളഷ് ചെയ്തു; പ്രതി ഒടുവില്‍ അറസറ്റില്‍

By anju.24 01 2019

imran-azhar


സുഹൃത്തിനെ കൊന്ന് 200 കഷ്ണങ്ങളാക്കി ടോയ്ലറ്റ് വഴി ഫ്‌ലഷ് ചെയ്തയാള്‍ പിടിയില്‍. മാംസവും എല്ലുകളും ഡ്രെയ്‌നേജ് സംവിധാനത്തില്‍ അടിഞ്ഞുകൂടി തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണു സംഭവം പുറത്തരിഞ്ഞത്. സംഭവത്തില്‍ മുംബൈ സാന്താക്രൂസ് സ്വദേശിയായ പിന്റു ശര്‍മയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്കു പുറത്ത് വിരാര്‍ സ്വദേശിയായ ഗണേഷ് കോല്‍ഹാദ്കര്‍ (58) ആണു കൊല്ലപ്പെട്ടത്.

 

വൈകി വിവാഹം കഴിക്കാന്‍ ഒരുങ്ങിയ കോല്‍ഹാദ്കര്‍ ശര്‍മയില്‍നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 40,000 രൂപ ഇയാള്‍ തിരിച്ചുനല്‍കി. ഡിസംബര്‍ 16ന് ശര്‍മയും കോല്‍ഹാദ്കറും വിരാറിലെ കോല്‍ഹാദ്കറുടെ വസതിയില്‍ വച്ച് കണ്ടു. വൈകി വിവാഹം കഴിക്കുന്നതില്‍ കോല്‍ഹാദ്കറെ ശര്‍മ പരിഹസിച്ചു. ഭാര്യയ്ക്കു അവിഹിത ബന്ധമുണ്ടായേക്കാമെന്നും ആരോപിച്ചു.

 

ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ശര്‍മ പിടിച്ചുതള്ളിയതിനെത്തുടര്‍ന്നു ഭിത്തിയിലിടിച്ചു വീണ കോല്‍ഹാദ്കര്‍ ഉടനടി മരിച്ചു. ഗണേഷ് മരിച്ചെന്ന് ഉറപ്പാക്കിയ പ്രതി മൃതദേഹം ക്രൂരമായി വെട്ടിനുറുക്കി ക്ലോസെറ്റില്‍ ഫ്ളഷ് ചെയ്യുകയായിരുന്നു. ഡ്രെയ്നേജ് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ശുചീകരണ തൊഴിലാളികളാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

 

OTHER SECTIONS