വയറുവേദന സഹിക്കാനാകാതെ തീകൊളുത്തി മരിച്ചു

By online desk .21 10 2020

imran-azhar

 

 

ചെന്നൈ: വയറുവേദന സഹിക്കാനാകാതെ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ധര്‍മപുരി ഏരിയൂര്‍ സ്വദേശി മാരപ്പന്റെ മകള്‍ അജന്തയാണ് (22) മരിച്ചത്. സേലത്തെ പെരിയാര്‍ സര്‍വ്വകലാശാലയില്‍ അവസാനവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

 

അസഹ്യമായ വയറുവേദനയേത്തുടര്‍ന്ന് കഷ്ടപ്പെട്ടിരുന്ന അജന്ത കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നത്. വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ യുവതിയെ രക്ഷിച്ച് ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി അവിടെ ചികിത്സയിയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഏരിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

 

OTHER SECTIONS