പിറവത്ത് വീട്ടമ്മക്കും നാല് മക്കൾക്ക് നേരെയും ആസിഡ് അക്രമണം

By uthara .19 01 2019

imran-azhar

 

കൊച്ചി: പിറവത്ത് വീട്ടമ്മക്കും നാല് മക്കൾക്ക് നേരെയും ആസിഡ് അക്രമണം. വീട്ടമ്മയായ സ്മിതയെയും നാല് മക്കൾക്ക് നേരെയും ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി .സ്മിതയുടെ രണ്ടാം ഭര്‍ത്താവായ മേമ്മുറി, മൂട്ടമലയില്‍ റെനിയാണ് ആസിഡ് ആക്രമണം നടത്തിയത് അറസ്റ്റിലായത് . രാമമംഗലം എസ്‌ഐ എബിയും സംഘവും കസ്റ്റഡിയിലെടുത്ത റെനിയെ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് ഹാജരാക്കും.


വ്യാഴാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് മേമ്മുറി നെയ്ത്ത് ശാലപ്പടിയിലെ വീട്ടില്‍ കിടന്നുറങ്ങിയ സ്മിതിക്കും മക്കള്‍ക്കും നേരേ ആക്രമണം നടന്നത് . കോട്ടയത്തെ ഇഎസ് ആശുപത്രിയിൽ പരിക്കേറ്റ സ്മിതയെയും നാല് മക്കളെയും പ്രവേശിപ്പിച്ചു . വൈരാഗ്യമാണ് ആക്രമണം നടത്താൻ കാരണം ആയത് എന്ന സംശയവും നിലനിൽക്കുകയാണ് .

OTHER SECTIONS