കൊല്ലം പേരയത്ത് നടുറോഡിൽ വെച്ച് ഗുണ്ടയെ കുത്തികൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിലായി

By online desk .24 06 2020

imran-azhar

 

കൊല്ലം/കൊച്ചി: കൊല്ലം പേരയത്ത് നടുറോഡിൽ വെച്ച് ഗുണ്ടയെ കുത്തികൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിലായി . കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെയാണ് കൊച്ചി എളമക്കരയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ സക്കീർ ബാബു എന്ന ഗുണ്ടാ നേതാവിനെ ഇവർ കുത്തിയത്

 

പ്രജീഷും സക്കീർ ബാബുവും തമ്മിൽ മുൻവൈരാഗ്യം നിലനിൽക്കുന്നുണ്ട് ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് പ്രജീബിന്റെ ബന്ധുമായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീബിനെ സക്കീറും സംഘം കാറിൽ തട്ടികൊണ്ടു പോയി മർദിച്ചിരുന്നു ഈ കേസില്‍ റിമാന്‍ഡിലായിരുന്ന സക്കീര്‍ മൂന്ന് മാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി.

 

എന്നാല്‍ ഇതിനുശേഷം വീണ്ടും പേരയത്ത് ജിം നടത്തുന്ന പ്രജീബിനെ അവിടെ കയറി ആക്രമിച്ചു.ഈ സംഭവത്തിൽ സക്കീർ റിമാൻഡിലായെങ്കിലും ദിവസങ്ങൾക്ക് മുന്നേ ഹൈ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകായായിരുന്നു കഴിഞ്ഞദിവസം പേരയത്ത് വെച്ചും സക്കീര്‍ പ്രജീഷിനെ ആക്രമിച്ചു. ഇതിന് പ്രതികാരമായാണ് സക്കീറിനെ കുത്തിക്കൊന്നത്. സക്കീർ മർദിച്ചതിനു പിന്നാലെ കത്തിയുമായി തിരിച്ചു വന്ന പ്രജീഷ് സുഹൃത്തുക്കളും സക്കീർ ബാബയുവിനെ നടുറോഡിലിട്ട് കുത്തി കൊല്ലുകയായിരുന്നു

 

OTHER SECTIONS