വിവാഹദിവസംവടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു; ആറു പേര്‍ക്കെതിരെ കേസ്

By online desk .28 01 2020

imran-azharചെന്നൈ: വിവാഹദിവസം വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച വരനും കൂട്ടുകാര്‍ക്കുമെതിരേ കേസ്. വരനടക്കം ആറുപേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി.

 

കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന വിവാഹത്തിനിടെയായിരുന്നു സംഭവം. കൂട്ടുകാര്‍ നല്‍കിയ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുകയായിരുന്നു വരന്‍. ഇതിനിടയില്‍ കൂട്ടുകാരിലൊരാള്‍ മറ്റൊരു വടിവാള്‍ ഉയര്‍ത്തികാണിക്കുന്നതും വീഡിയോയില്‍ കാണാം.

 

ഏതുവകുപ്പ് ചുമത്തിയാണ് ആറുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

 

 

OTHER SECTIONS