നിര്‍ഭയ പീഡനത്തിന് സമാനം: 3 സുഹൃത്തുക്കള്‍ പീഡിപ്പിച്ചു; 10 വയസ്സുകാരന് ദാരുണാന്ത്യം

By Shyma Mohan.01 10 2022

imran-azhar

 


ന്യൂഡല്‍ഹി: ഒരു ബന്ധു ഉള്‍പ്പെടെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത 10 വയസ്സുകാരന്‍ മരിച്ചു. ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇക്കഴിഞ്ഞ മാസമാണ് കുട്ടി പീഡനത്തിനിരയായത്.

 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ സീലംപൂരിലെ താമസക്കാരായ 10നും 12നും മധ്യേ പ്രായമുള്ള കുട്ടികളാണ് പ്രതികള്‍. 2012 ഡിസംബര്‍ 16ലെ നിര്‍ഭയ കൂട്ടബലാത്സംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കുട്ടിയുടെ മുറിവുകള്‍ വളരെ ഭയാനകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാലു ദിവസമായി വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് കുട്ടിയുടെ ആരോഗ്യ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 

സെപ്തംബര്‍ 22നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് ആശുപത്രിയില്‍ എത്തി കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നല്‍കാന്‍ തയ്യാറായില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പോലീസ് സംഘടിപ്പിച്ച കൗണ്‍സിലിംഗിനുശേഷം കുടുംബത്തിന് കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ട കടത്തിന്റെ പേരില്‍ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്റെ മകനെ ശാരീരികമായി പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.

 

അതേസമയം ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസ് നല്‍കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മകന്റെ സ്വകാര്യ ഭാഗങ്ങളില്‍ വടി കുത്തിക്കയറ്റി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീയുടെ പരാതി ലഭിച്ചതായി ഡല്‍ഹി വനിതാ കമ്മീഷന്‍ പറഞ്ഞു.

 

OTHER SECTIONS