ഉത്തര്‍പ്രദേശില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

By praveen prasannan.10 05 2020

imran-azhar

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 14 വയസുകാരന്‍ അറസ്റ്റിലായി. ഗദ്ദംപുരിലെ ഒരു ഗ്രാമത്തിലാണ് സംഭവം.


ഗ്രാമത്തിലെ പുഴവക്കില്‍ കന്നുകാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ട വിവരം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞു. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെയാണ് പൊലീസ് 14 കാരനെ പിടികൂടിയത്. ഇതിന് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് 14 കാരനെ മര്‍ദ്ദിച്ചിരുന്നു കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.

OTHER SECTIONS