ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ പരാജയം; വിദ്യാർത്ഥി ആത്മത്യ ചെയ്തു

By Chithra.21 07 2019

imran-azhar

 

ബോൺഗിർ : ക്ലാസ്സിൽ നടന്ന ലീഡർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 13 വയസ്സുകാരനായ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ചരൺ ആണ് ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ ബോൺഗിറിലാണ് സംഭവം.

 

ചരണിന്റെ മൃതദേഹം രാമണ്ണപ്പേട്ട് റെയിൽവേ ട്രാക്കിൽ ആണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.

 

ചരണിനെ കാണാനില്ല എന്ന് മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തിവരെയാണ് മൃതദേഹം കണ്ടെത്തിയത്. ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുൻപ് ക്ലാസിൽ ലീഡർ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ചരൺ എതിർ സ്ഥാനാർഥിയായ പെൺകുട്ടിയോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ വിഷമത്തിലാകണം ചരൺ ആത്മഹത്യ ചെയ്തത് എന്ന് ബോൺഗിർ ഡിസിപി വ്യക്തമാക്കി.

OTHER SECTIONS