വില്ലുപുരത്ത് 15കാരിയെ ചുട്ടുകൊന്നു

By online desk .12 05 2020

imran-azhar
ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് പിതാവിനോടുള്ള വിദ്വേഷത്തിന്റെ പേരില്‍ 15-കാരിയായ മകളെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിനെയാകെ ഉലച്ചു കളഞ്ഞ സംഭവം. ഉച്ചയ്ക്കു വീടിനോടു ചേര്‍ന്ന് പിതാവ് നടത്തുന്ന കടയ്ക്കു മുന്നിലിരിക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജയശ്രീയെയാണ് കൊലപ്പെടുത്തിയത്. കടയിലെത്തിയ അണ്ണാഡിഎംകെ നേതാക്കളായ. മുരുകന്‍,കാളിയപെരുമാള്‍ എന്നിവര്‍ സാധനങ്ങള്‍ ആവശ്യപെട്ടു കുട്ടിയുടെ പിതാവുമായി വഴക്കായി.

 


പിന്നാലെ പെണ്‍കുട്ടിയുടെ കൈകള്‍ പിറകിലോട്ടു കെട്ടി വായില്‍ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു തീകൊളുത്തി. കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ വില്ലുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നു്. സംഭവത്തില്‍ എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളായ മുരുകനേയും പെരുമാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയകുമാറുമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു. ജയകുമാറിന്റെ സഹോദരനെ മര്‍ദിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഇരുവരും. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി എഐഎഡിഎംകെ അറിയിച്ചു.

 

OTHER SECTIONS