ബിഹാറിൽ മൂകയും ബധിരയുമായ 15 കാരിയ്ക്ക് ക്രൂര പീഡനം

By sisira.13 01 2021

imran-azhar

 

 

പട്ന: ബിഹാറിലെ കൗവാഹ ബർഹി ഗ്രാമത്തിൽ ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായി പതിനഞ്ചുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബിഹാറിലെ ഹര്‍ലാഖി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

 

തിരിച്ചറിയാതിരിക്കാനായി അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണുകളില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.

 

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്.പി.സത്യപ്രകാശ് അറിയിച്ചു.

 

അക്രമത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം വേറേയും കുട്ടികളുണ്ടായിരുന്നു. ഇവരാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുന്നത്.

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍ഗ്രാമമായ മനോഹര്‍പുരിലെ തരിശുഭൂമിയില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ മധുവാഹി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

OTHER SECTIONS