ഉത്തർ പ്രദേശിൽ വീണ്ടും പീഡനം ;22 കാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി

By online desk .19 10 2020

imran-azhar

 

ലഖ്‌നൗ: ഹത്രാസ് പീഡനത്തിന്റെ ഞെട്ടൽ മാറും മുൻപ് ഉത്തർപ്രദേശിൽ വീണ്ടും കൂട്ട ബലാത്സംഗം. കാൺപൂർ ദേഹത് ജില്ലയിലാണ് സംഭവം. ദളിത് യുവതിയെ തോക്കിന്‍ മുനയില്‍ രണ്ട് പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്.ഗ്രാമത്തലവൻ അടക്കമുള്ളവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു .

സംഭവം ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. യുഅവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നിരിക്കുന്നത് . സംഭവത്തെ കുറിച്ച് പുറത്താരോടെങ്കിലും പറയുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

OTHER SECTIONS