തലസ്ഥാനത്ത് വന്‍ കവര്‍ച്ച : ഐ. ടി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീട്ടില്‍ നിന്ന് 30 പ​വന്‍ ക​വര്‍​ന്നു

By SUBHALEKSHMI B R.13 Sep, 2017

imran-azhar

തിരുവനന്തപുരം: തലസ്ഥാന നഗര ഹൃദയത്തില്‍ വന്‍ മോഷണം. മുപ്പതു പവന്‍ കവര്‍ന്നു. ഐ. ടി ഉദ്യോഗസ്ഥനായ വിനോദിന്‍റെ പാല്‍ക്കുളങ്ങരയിലെ വസതിയിലാണ് മോഷണം
നടന്നത്. ഇന്നു പുലര്‍ച്ചെ ഒന്നരരയക്ക് വിനോദ് ജോലി സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് വീടിന്‍റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അലമാരയില്‍സൂക്ഷിച്ചിരുന്ന മുപ്പതു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.


ബന്ധു വിവാഹവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോയിരിക്കുകയായിരുന്നു വിനോദിന്‍റെ ഭാര്യ. രാവിലെ എട്ടു മണിക്ക് ജോലിക്കു പോകുന്ന വിനോദ് രാത്രി ഒന്നരയോടെയാണ് മടങ്ങി വരാറ്. ഇത് കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മുപ്പതു പവനോളം സ്വര്‍ണ്ണം വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിനോദ് പൊലീസിനു നല്‍കിയ മൊഴി. കൂടുതല്‍ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തി വരികയാണ്.വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിഗദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുപ്പ് നടത്തും

OTHER SECTIONS